ഒന്നു പോവാം നമ്മുടെ ചെറുപ്പകാലത്തേക്ക് ! (MY CHILDHOOD)

ഈ പോസ്റ്റ്‌ എനിക്ക് ഫേസ്ബുക്കിൽ നിന്നും കിട്ടിയതാണ്. ഇത് ഷെയർ ചെയ്തത് എന്റെ ഒരു ഫ്രണ്ട് ജിതിൻ ലാൽ SB ( എന്റെ കൂടെ +2 നു പഠിച്ച ഫ്രണ്ട് ആണ് ജിതിൻ). ഇത് വായിച്ചപ്പോൾ ഞാൻ എന്റെ ചെറുപ്പകാലത്തേക്ക് അറിയാതെ ഒന്ന് മനസ്സോടിച്ചു പോയി. 1985 മുതൽ 1999 കാലഘട്ടത്തിൽ ജനിച്ചതും സ്കൂൾ ജീവിതം ആസ്വദിച്ചതുമായ സുഹൃത്തുക്കൾ ഇത് എന്തായാലും ഒന്ന് വായിക്കേണ്ടതാണ്. കൂടാതെ നമ്മൾ ആസ്വദിച്ചിരുന്ന ആ കാലഘട്ടം നമ്മുടെ കൊച്ചനുജനും അനുജത്തിയുമൊക്കെ അറിയേണ്ടതാണ്. നഷ്ടമായതും ഇനി ഒരിക്കലും തിരിച്ചു വരാത്തതുമായ ആ കാലത്തേക്ക് ഒന്നുകൂടെ നമുക്ക് തിരിഞ്ഞു നോക്കാം.. കൂടാതെ ഈ പോസ്റ്റ്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് ആരാണെന്ന് അറിയില്ല. ആരായാലും അവർക്ക് എന്റെ ഒരു അകമഴിഞ്ഞ നന്ദി… എന്റെ ചെറുപ്പകാലം ഒന്നുകൂടെ ഓർമിപ്പിച്ചതിന്….

ഇവിടെ പറയാൻ പോകുന്നത് 1985 – 99 കാലഘട്ടത്തിൽ ജനിച്ചവരെ കുറിച്ചാണ്. ഞാനും ആ കാലഘട്ടത്തിൽ ജനിച്ചതുകൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്.

നാലാം ക്ലാസ്സ്‌ വരെ നിക്കർ ഇട്ടു സ്കൂളിൽ പോയത്.

മഴക്കാലത്ത് ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പോട്ടലുകളെയും പിടിച്ചു കുപ്പിയിൽ ആക്കി വച്ചത്.

പീടികയിൽ മിടായി ഭരണികളിൽ കവർ ഇല്ലാത്ത മിടായികൾ മാത്രം ഉണ്ടായിരുന്നത്.

മാഷിന്റെ അടുത്ത് നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യം ഉണ്ടായവർ.

90% പേർക്കും നീന്താൻ അറിയാവുന്ന കാലഘട്ടം.

സോഡാ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത് നിൽക്കുന്ന, ജീരക സോഡാ ആഡംബരമായൊരു കാലം.

TV യിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻ പുറത്ത് കയറി ഏരിയൽ തിരിച്ചു തിരിച്ചു മടുത്തിരുന്ന കാലം.

ക്രിക്കറ്റ്‌ മാച്ച് DD 2 വിൽ മാത്രമാണ് എങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വച്ച് കെട്ടി ഉയർത്തി ഫുൾ കുത്തുള്ള ഡിസ്പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച് ഫുൾ കണ്ടവർ.

സൈക്കിൾ വാടകക്കെടുത്ത് അവധി ദിവസം കറങ്ങിയവർ.

മഴക്കാലത്ത് ഹവായ് ചെരുപ്പിട്ട് നടന്നു യൂണിഫോമിന്റെ പിന്നിൽ ചളികൊണ്ട് ഡിസൈൻ ഉണ്ടാക്കിയവർ.

ഹവായ് ചെരുപ്പ് മാറ്റി പ്ലാസ്റ്റിക്‌ ചെരുപ്പ് കിട്ടാൻ കൊതിച്ച കൌമാരം.

നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്.

കല്യാണത്തിന് വധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ജീപ്പിന്റെ പിറകിൽ തൂങ്ങി നിന്ന് പോകുമ്പോഴുള്ള നിർവൃതി.

മുറ്റത്ത് ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളർന്ന ഞങ്ങളുടെ ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഗയിമുകളിലേക്കും മാറി.

ബാലരമയും ബാലബൂമിയും വായിച്ചു വളര്ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്മാനും കടന്നു വന്നത്.

സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ് കളിച്ചതും ഞങ്ങളാണ്.

ഇംഗ്ലീഷ് അല്ഫബെറ്റ്കള്ക്ക് മുൻപേ മലയാളം അക്ഷരമാല പഠിക്കാൻ അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ ഞങ്ങളുടെതാകും.

റേഡിയോയിൽ വരുന്ന പാട്ടുകൾ കാസ്സെട്ടുകളിൽ അവസാനമായി റെക്കോർഡ്‌ ചെയ്തതും ഞങ്ങളായിരിക്കും. ആ റേഡിയോ പിന്നെ വാക്മാനും ഐ പോടിനും വഴിമാറിയത് ചരിത്രം.

കമ്പ്യൂട്ടർ യുഗം വളർന്നതും മൊബൈൽ ടെക്നൊളജി വളർന്നതും ഞങ്ങൾക്കൊപ്പമായിരുന്നു.

ഡിജിറ്റൽ കളർ ഫോണുകളിൽ ബാല്യവും, ജാവ സിംബിയൻ ഫോണുകളില് കൗമാരവും, ആഡ്രോയ്ഡ് വിൻഡോസ്‌ ഫോണുകളിൽ യൗവനവും ഞങ്ങൾ ആസ്വദിച്ചു.

കൌമാരത്തിൻറെ ആഗ്രഹങ്ങൾ ആദ്യം ബുക്കുകളിലും ശേഷം സിഡിയിലും പിന്നെ ഇന്റര്നെറ്റിലും ആ പ്രായം തീരും മുമ്പേ പരതിയത് ഞങ്ങൾ മാത്രം

ഞായറാഴ്കളിൽ വൈകുന്നേരം തൊട്ടടുത്ത വീട്ടില് പോയി കണ്ടിരുന്ന ടിവി സ്വന്തം വീടുകളിലേക്കും കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്കളിലെക്കും വഴിമാറിയത് വളരെ പെട്ടന്നായിരുന്നു..

പഠിക്കുന്ന സമയങ്ങളിൽ തൊട്ടടുത്ത ബെഞ്ചിൽ ഇരിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം ആദ്യം പ്രണയലേഖനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ SMS കളിലൂടെയും കൈമാറാന് സാധിച്ചത് ഞങ്ങൾക്കാണ്.

ബുക്ക് നോക്കിയും ഗൂഗിൾ നോക്കിയും ഞങ്ങൾ പഠിച്ചു ആദ്യം പേപ്പറുകളിലും പിന്നീട് കമ്പ്യൂട്ടര്കളിലും പരീക്ഷ എഴുതി.

വളരെയേറെ മാറ്റങ്ങള് കണ്ടു വളര്ന്നതാണ് ഞങ്ങളുടെ ഈ തലമുറ. അതുകൊണ്ട് തന്നെ അഭിമാനത്തോടെ ഞാൻ പറയും. ഞാൻ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവനാണ്….. മറക്കുവാൻ ആവുമൊ ആ ഓർമകൾ…….

Advertisements

One thought on “ഒന്നു പോവാം നമ്മുടെ ചെറുപ്പകാലത്തേക്ക് ! (MY CHILDHOOD)

  1. kelvin benny says:

    Rightly said by Man who write it the images remember us that time period( especially sweets and malayalam text)
    we are lucky to get such a colourful childhood memories which our younger ones will lose due to increasing hecticness of society and disruption of these all “items” by technology

    it also resonates our parents also a bit of childhood memories

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s